മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തെത്തിക്കും; സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് […]

ഓർമ്മയായത് കേരള രാഷ്ട്രീയത്തിലെ അതികായൻ

കേരള രാഷ്ട്രീയത്തിലെ അതികായനെയാണ് കെ.എം. മാണിയുടെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മധ്യതിരുവിതാംകൂറിലെ പരമ്പരാഗത കർഷകരുടെ ശബ്മായാണ് മാണി പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയെടുത്തത്. സംഭവ ബഹുലമായ അദ്ദേഹത്തിൻറെ ജീവിതചിത്രത്തിലേക്ക്. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ കർഷക ദമ്പതികളായ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 ൽ ജനിച്ച കരിങ്ങോഴക്കൽ മാണിയാണ് കെ എം മാണിയായും പതുക്കെ മലയാളികളുടെ മൊത്തം മാണി സാറായും വളർന്നത്. പാലാ സെന്‍റ് തോമസ് സ്‌കൂളിലെ വിദ്യാഭ്യാസക്കാലത്ത് തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്താണ് […]

കെ എം മാണി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി അന്തരിച്ചു. വൈകിട്ട് 4. 57 ന് ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ […]

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു […]

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. […]

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; മോദിയെ ട്രോളി എം.എം.മണി

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദിവസം കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച്‌ കൊണ്ട് ഫേസ്ബുക്ക് പേജില്‍ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന തലക്കെട്ടില്‍ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കടലിന്‍റെ മക്കള്‍ക്ക് 20 കോടി ചെലവാക്കി സര്‍ക്കാര്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയും പട്ടിണി മാറാത്ത […]

എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, പരിഭവമില്ലെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴക്കേസ് എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ആരോപണ വിധേയനായ മുന്‍മന്ത്രി കെഎം മാണി. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നും കണ്ടെത്താനാവാത്ത കേസാണ് ഇതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്ക് ഒരു പരിഭവവുമില്ല. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. വിധിയെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണം പഠിച്ചതിനു ശേഷം നടത്താമെന്ന് കെഎം മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കോടതി വിധിയെക്കുറിച്ച്‌ പഠിച്ചിട്ടു പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപി […]

ബാര്‍ക്കോഴ: മാണിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവാരമില്ലാത്തതിന്‍റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം.മാണിയ്ക്ക് ഒരു കോടി രൂപ […]

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.   കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. കാനം വെന്‍റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചിരുന്നു.

മാണിയുടെ തരംതാണ രാഷ്ട്രീയത്തിന് വഴങ്ങരുത്: സി.ആര്‍.മഹേഷ്

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രംഗത്ത്.