എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, പരിഭവമില്ലെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴക്കേസ് എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ആരോപണ വിധേയനായ മുന്‍മന്ത്രി കെഎം മാണി. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നും കണ്ടെത്താനാവാത്ത കേസാണ് ഇതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്ക് ഒരു പരിഭവവുമില്ല. രണ്ടു തവണ അന്വേഷിച്ച്‌ ഒന്നുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. വിധിയെക്കുറിച്ച്‌ കൂടുതല്‍ പ്രതികരണം പഠിച്ചതിനു ശേഷം നടത്താമെന്ന് കെഎം മാണി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കോടതി വിധിയെക്കുറിച്ച്‌ പഠിച്ചിട്ടു പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.

prp

Related posts

Leave a Reply

*