മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. നൂറാം ദിനം എന്ന ലക്ഷ്യത്തിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ കൂടിയേയുള്ളൂ. ആരൊക്കെയായിരിക്കും അന്തിമ ഘട്ടത്തില്‍ മത്സരിക്കുന്നതെന്നും ഇവരിലാരായിരിക്കും വിജയി എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷിയാസിനും സാബുവിനുമാണ് സാധ്യത കൂടുതലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ആ പദവി പേളിക്ക് മാത്രമാണെന്നാണ് മറുവിഭാഗം പറയുന്നത്. 85 ദിനം പിന്നിട്ടിരിക്കുകയാണ് ഈ പരിപാടി.
അവസാനത്തെ എലിമിനേഷനുള്ള നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസത്തേത്. ശ്രിനിഷ്, സുരേഷ്, അതിഥി എന്നിവര്‍ ഇതിനോടകം തന്നെ ഫൈനലില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. അര്‍ച്ചനയും സാബുവുമാണ് മൂന്ന് വോട്ടുകളുമായി എലിമിനേഷനില്‍ മുന്നിലുള്ളത്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന് ഇടയിലാണ് ബഷീര്‍ പുറത്തേക്ക് പോയത്. കുടുംബത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഷിയാസ് എത്തിയത്. ശ്രീനിയോട് സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്.
ഉപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു. ഉമ്മയെ ഉപേക്ഷിച്ച് പോയ ഉപ്പ മറ്റൊരു വിവാഹം ചെയ്തതായി പിന്നീട് അറിഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോവാനായിരുന്നു ഉമ്മയുടെ വീട്ടുകാര്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും താരം പറഞ്ഞു. താന്‍ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളെ താന്‍ വിലവച്ചിരുന്നില്ല. ഇന്നിപ്പോള്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം തന്നെ ലൈവായി കാണുന്നുണ്ടാവുമല്ലോയെന്നും ശ്രീനിയോട് ഷിയാസ് പറഞ്ഞു.
ശ്രീനിയും പേളിയും തമ്മിലുള്ള പ്രണയത്തെ എല്ലാവരും എതിര്‍ത്തപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നിരുന്നു ഷിയാസ്. പേളിയുടെ സഹോദരനും ശ്രീനിയുടെ കുഞ്ഞളിയനുമാണ് ഷിയാസെന്നാണ് എല്ലാവരും പറയുന്നത്. ജീവിതത്തിലെ വലിയൊരു അവസരമാണ് ഇപ്പോള്‍ നിനക്ക് ലഭിച്ചതെന്നും എല്ലാവരും എന്നും നിന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. റാംപ് വാക്ക് ടാസ്‌ക്കില്‍ വിജയിച്ചത് ഷിയാസും പേളിയുമായിരുന്നു.
ഷിയാസ് പരിപാടിയിലേക്കെത്തിയപ്പോള്‍ തന്നെ വാട്‌സാപില്‍ ബ്ലോക്ക് ചെയ്ത കാര്യത്തെക്കുറിച്ച് പേളി പറഞ്ഞിരുന്നു. ഏതോ ഒരു ട്രോള്‍ അയച്ച് ഇതെങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴാണ് താന്‍ ബ്ലോക്ക് ചെയ്തതെന്ന് താരം പറയുന്നു. അന്ന് തങ്ങള്‍ സുഹൃത്തുക്കള്‍ പോലുമല്ലായിരുന്നു. ഷിയാസ് തനിക്ക് പാതിരാത്രിയില്‍ സന്ദേശം അയച്ചുവെന്ന് പറഞ്ഞ് നേരത്തെ പേളി രംഗത്തുവന്നിരുന്നു. ഇതിന് ശേഷമാണ് കോഴി എന്ന പേര് താരത്തിന് വീണത്.
നിലവിലെ മത്സരാര്‍ത്ഥികളില്‍ വിജയ സാധ്യത കൂടുതലുള്ള മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസെന്ന് ബഷീര്‍ പറഞ്ഞിരുന്നു. എലിമിനേഷന് ശേഷം പുറത്തേക്കെത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. നേരത്തെ ഷിയാസിനെ കണ്ടിട്ടുണ്ടെന്നും സംസാരിചച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. താരത്തെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമാണെന്നും ശക്തമായ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

