കർഷകനെ കുടുക്കാൻ കള്ളക്കേസ്;കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്. കര്‍ഷകന്‍റെ സ്കൂട്ടറില്‍ കഞ്ചാവ് വച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാനാണ് വൈദികന്‍ ശ്രമിച്ചത്.

ഫാ.ജയിംസിനെതിരെ കർഷകന്‍റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം.

ഫാ.ജയിംസി​ന്‍റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിംസിനെ തളിപ്പറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

prp

Related posts

Leave a Reply

*