രാജിവെച്ചു എന്നുകരുതി മാണിക്ക് ഗവണ്മെന്‍റിലുള്ള സ്വാധീനം കുറയുമോ?

രാജി വെച്ചാലും മന്ത്രിസ്ഥാനം പോയാലും കെ. എം മാണി എന്ന മാണിസാറിന് ഭരണപക്ഷത്തുള്ള സ്വാധീനവും ബഹുമാനവും കുറയുമോ? ഇല്ല എന്ന് തന്നെ പറയാം. കാരണം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലാണ് മാണിസാറിന്‍റെ സ്ഥാനമുള്ളത്. 23kimka02_AirPo_24_1376366gഅതിനാല്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഒരു ഭരണം നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരിക്കലും സാധിക്കുകയില്ല. മാണി വിഭാഗം കൂറ്മാറിയാല്‍ യുഡിഎഫ് ഭരണം കൂപ്പുകുത്തി നിലം പരിശാകും എന്നതില്‍ ഒരു സംശയവുമില്ല(പി. ജെ ജോസെഫ് കൂടി മനസ്സ് വെച്ചാല്‍).

കേരളം എക്കാലവും ഓര്‍ക്കുന്ന രാഷ്ട്രീയപ്രമുഖരിലെ ലീഡറായ കെ. കരുണാകരന്‍റെ പാത പിന്തുടര്‍ന്ന് കേരള രാഷ്ട്രീയത്തിലെ അങ്കതട്ടിലേയ്ക്ക് ചുവടു വെച്ച കെ. എം മാണി, പിന്നീട് ലീഡറെക്കാള്‍ ശക്തനായ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്ന കാഴ്ചയും കേരളം കണ്ടതാണ്. അങ്ങനെയുള്ള മാണിയെ പിണക്കി ഭരണം മുന്‍പോട്ടു കൊണ്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടാകും എന്ന ബോധമുള്ളതുകൊണ്ടാകും ‘മാണി തെറ്റുകാരനെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും; അദ്ദേഹം സ്വമേധയാ രാജി വച്ചൊഴിയുകയുമായിരുന്നു’ എന്നും ഉമ്മന്‍ ചാണ്ടിയെ കൊണ്ട് പറയിപ്പിച്ചത്. അതിനാല്‍ തന്നെ മാണിയുടെ അവസ്ഥയില്‍ കൂടെ നില്‍ക്കുകയും അനുനയങ്ങളും മറ്റുമായി അദ്ദേഹത്തെ സമീപിക്കാതെയും സര്‍കാരിന് വേറെ നിവൃത്തിയില്ല.cm oomnem

നിയമസഭയില്‍ യുഡിഎഫിനുള്ള മുന്‍‌തൂക്കം മാണി വിഭാഗം പിന്‍വാങ്ങിയാല്‍ നഷ്ടമാകും. അതിനാല്‍ തന്നെ എന്തൊക്കെ ഭൂകബമുണ്ടായാലും വിവാദങ്ങളുണ്ടായാലും കെ. എം മാണി എന്ന രാഷ്ട്രീയപ്രവര്‍ത്തകന് യുഡിഎഫ് ഭരിക്കുന്ന ഗവണ്മെന്‍റില്‍ ഉള്ള സ്വാധീനത്തെ ഒരു രാജി വയ്ക്കല്‍ കാരണം നഷ്ടമാകുകയില്ല എന്ന് തന്നെ ഉറപ്പിക്കാം. ഇതിപ്പോള്‍ ബന്ധമൊഴിഞ്ഞിട്ടും സീസറിന്‍റെ ഭാര്യ താമസിക്കുന്നത് കൊട്ടാരത്തില്‍ തന്നെ.

prp

Related posts

Leave a Reply

*