മാണിയുടെ അഴിമതി പൊതുജനത്തിന് ഇരുട്ടടി…

ബാര്‍ കോഴ കേസില്‍ പ്രതികൂലമായ കോടതി വിധിയെത്തുടര്‍ന്ന് കെ. എം മാണി രാജി വച്ചു. വളരെ നാടകീയത നിറഞ്ഞ ഈ രാജിവയ്ക്കല്‍ കേരള രാഷ്ട്രീയത്തില്‍ വളരെയേറെ കോളിളക്കങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട്. എന്നാല്‍ ഇത് പൊതുജനത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ “നേരത്തെ മാന്യതയോടെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ഇപ്പോള്‍ ഒരു വഴിയുമില്ലാതെ ഗതികെട്ട് നാണംകെട്ട് ചെയ്യേണ്ടി വന്നു” എന്നത് മാത്രമാണ്.

mani1മാണി സാറിന്‍റെ അഴിമതിയും കോഴയും കാരണം സത്യത്തില്‍ ഇരുട്ടടി കിട്ടിയിരിക്കുന്നത് യുഡിഎഫിനേക്കാള്‍ പൊതുജനത്തിനാണ്. കോടികളുടെ കോഴ വാങ്ങി അതും പോരാഞ്ഞ് കേസ് നടത്താന്‍(അടി ഇരന്നു വാങ്ങാന്‍) ലക്ഷങ്ങള്‍ മുടക്കി ഇന്ത്യയിലെ തന്നെ മികച്ച വക്കീലിനെ കൊണ്ടുവന്നു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയും ചിലവിടേണ്ട പണം മന്ത്രിമാരുടെയും മറ്റും കോഴകേസും അഴിമതികേസും നടത്തുവാനായി ഉപയോഗിക്കുന്നത് അവരെ ആ സ്ഥാനത്തേക്ക് കയറ്റിവിട്ട ജനങ്ങളെ മഠയന്മാരാക്കുന്നതാണ്.

“പാലം കടക്കും വരെ നാരായണ നാരായണ; എന്നാല്‍ പാലം കഴിഞ്ഞ ഉടനെ കൂരായണ” എന്ന പഴമൊഴിയെ അന്വര്‍ഥമാക്കുന്ന രാഷ്ട്രീയപ്രമുഖര്‍ തങ്ങളുടെ കാര്യസാധ്യത്തിനായി പൊതുജനത്തെ കഴുതകളാക്കി അവരുടെ തന്നെ കീശ കൊള്ളയടിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ നാം കണ്ടുവരുന്നു. ഇപ്പറഞ്ഞ ഗണത്തില്‍ പെടുത്താവുന്ന മാണി സംഭവത്തിലും ജനത്തിനു നഷ്ടമല്ലാതെ പ്രത്യേകിച്ചു ഒരു നേട്ടവുമില്ല; അഴിമതി ആരോപിതനായ ഒരു മന്ത്രി നില്‍ക്കക്കള്ളിയില്ലാതെ സ്ഥാനം ഒഴിഞ്ഞു എന്ന നേട്ടമാല്ലാതെ. എന്നാല്‍ ഈ നേട്ടത്തിന്‍റെ ആയുസ്സ് അദ്ദേഹം തിരിച്ച്‌ വരുന്നത് വരെ മാത്രം നിലനില്‍ക്കുകയുമുള്ളൂ.

“രാഷ്ട്രീയ നേതാക്കള്‍ കട്ടാലും അത് കണ്ടുപിടിക്കപെട്ടാലും നഷ്ടം ജനത്തിന് തന്നെ”. 

prp

Related posts

Leave a Reply

*