ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി

ശബരിമല: ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ​ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ​​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തെങ്കിലും ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തി​ന്‍റെ പിതാവ്​  ഉമാശങ്കര്‍ ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് സൂചന.

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളിന്‍റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്പറിന്‍റെ ഉടമ തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പൊലീസ് കണ്ടെത്തി.

ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഫോണ്‍ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ​ഫെയ്സ് ബുക്കില്‍നിന്ന് ഇയാളുടെ  ഫോട്ടോയെടുത്തു. ഇതുപയോഗിച്ച്‌ പൊലീസ് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്പ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്​റ്റര്‍ പരിശോധിച്ച്‌ ഭീഷണി വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവിന്‍റെ നമ്പരാണെന്ന്  വെളിപ്പെടുത്തി. പിതാവ്​ വേറെ വിവാഹം കഴിച്ച്‌ ബംഗളൂരുവിലാണെന്നും പിണക്കമാണെന്നും തിമ്മരാജ് പറഞ്ഞു.

prp

Related posts

Leave a Reply

*