മോഹന്‍ലാലിന്‍റെ ഒടിയന്‍ ടീസറിന് വന്‍വരവേല്‍പ്പ്. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന മോഹന്‍ലാലിനെയാണ് ടീസര്‍ കാണിച്ചിരിക്കുന്നത്. ഒടിയനെ കണ്ട ആളുകള്‍ ഭയന്ന് മാറിനില്‍ക്കുന്നതായും ദൃശ്യത്തില്‍ വ്യക്തമാണ്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ അണിയിച്ചൊരുക്കുന്നത്. മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്.
Get ready to be spellbound by his mystery!#Odiyan Movie Teaser is here !#Odiyan #OdiyanRising #OdiyanManikyan #Mohanlal #AashirvadCinemas
Posted by Odiyan on Tuesday, May 8, 2018
ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.

