ട്രംപുമായുള്ള ബന്ധം പുറത്ത്​ പറയാതിരിക്കാന്‍ പോണ്‍ നായികയ്ക്ക്‌ 1,3000 ഡോളര്‍ കൈക്കൂലി

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ലൈംഗികാരോപണ കുരുക്കില്‍. അമേരിക്കയിലെ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്​ ഒരാഴ്​ച മാത്രം ശേഷിക്കെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോര്‍ഡിന് ട്രംപുമായി മുന്‍കാല ബന്ധം ഉണ്ടായിരുന്നെന്നും ഇത് പുറത്ത് പറയാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകന്‍ ​ 1,3000 ഡോളര്‍ (ഏകദേശം  82 ലക്ഷം രൂപ) നല്‍കിയെന്നും പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്രംപ് വീണ്ടും പെണ്‍വിഷയത്തില്‍ കുരുങ്ങിയത്. 2006ല്‍ നെവാഡയില്‍ നടന്ന ഒരു ഗോള്‍ഫ് മത്സരത്തിനിടെയാണ് ട്രംപ് സ്റ്റെഫാനിയെ […]

ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം,

ഹൂസ്റ്റണ്‍: മൂന്ന്‍ വയസ്സുക്കാരി ഷെറിന്‍ മാത്യൂസ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതും തെളിവ് നശിപ്പിച്ചതുമാണ് വെസ്‌ലിക്കെതിരെയുള്ള കുറ്റങ്ങള്‍.  വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 10,000 യു എസ് ഡോളര്‍ വരെ പിഴയും രണ്ട വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ശിക്ഷ ലഭിച്ചെക്കാവുന്ന കുറ്റമാണ് സിനിക്കെതിരെയുള്ളത്.  […]

അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും

പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച്‌ സ്യൂട്ട് […]

അമേരിക്കയില്‍ ജോലി ചെയ്യുന്ന 5 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍. വിദേശരാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ അനുവദിക്കുന്ന വിസയാണ് എച്ച്‌-1ബി വിസ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വിസയുടെ പരിധി ഇനി നീട്ടേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ […]

അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു.

ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്‍റെ  പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും. മലയാളികളായ വെസ്ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു […]

അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു

വിര്‍ജീനിയ:  അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഥാനി ലിന്‍ സ്റ്റീഫന്‍ (22) എന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുറ്റിക്കാട്ടിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയാണ് ഗൂച്ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ മരണകാരണം പുറത്തുവിട്ടത്. ബെഥാനിയെ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് ഇവരെ കടിച്ചുകീറിയത്. വീടിനു പുറത്ത് നായ്ക്കളുമായി സവാരിക്ക് പോകുമ്പോഴായിരുന്നു സംഭവം. 45 കിലോ തൂക്കമുള്ള ടോംക, പാക് മാന്‍ എന്നീ പേരുള്ള നായകളാണ് […]

വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ വെടിവയ്പ്പ്; ആക്രമിയെ വധിച്ചു

ലൊസാഞ്ചലസ്: യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ വെടിവയ്പ്പ്. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രാവിലെ എട്ടുമണിയോടെ തെഹാമ കൗണ്ടിയിലായിരുന്നു സംഭവം. ഇവിടുത്തെ സ്കൂളിലും വെടിവയ്പ്പുണ്ടായി. രണ്ടു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.  ട്രക്കില്‍ എത്തിയ അക്രമി സ്കൂളിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പിന്നീടു പൊലീസ് വെടിവച്ചു വീഴ്ത്തി. പേരു പുറത്തുവിട്ടിട്ടില്ല. സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അക്രമിയില്‍നിന്ന് ഒരു സെമി ഓട്ടമാറ്റിക് റൈഫിളും രണ്ടു കൈത്തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്: അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വെടിവെച്ചുകൊന്നു. പ്രാദേശിക സമയം 11.30 നാണ് ആക്രമണം നടന്നത്. പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍  മറ്റൊരാള്‍ തോക്ക് പിടിച്ച്‌ വാങ്ങി തിരിച്ചു വെടിവെച്ചു.വെടിയേറ്റ അക്രമി ഇതോടെ കാറില്‍കയറി രക്ഷപ്പെട്ടു. പിന്നീട് തൊട്ടടുത്തുതന്നെ കാര്‍ ഇടിച്ച തകര്‍ന്നനിലയിലും അക്രമിയെ അതിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഇയാളെ  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അമേരിക്കയിലെ കൊളറാഡോയിൽ ആക്രമണം; 2 മരണം

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ ഡെൻവർ സബർബിലെ വാൾമാർട്ട് സ്റ്റോറിൽ‌ വീണ്ടും ആക്രമണം. ബുധനാഴ്ച ഉണ്ടായ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി അറസ്റ്റിലായോ എന്നും വ്യക്തമല്ല. ബുധനാഴ്ച പ്രദേശിക സമയം 6.30 ഓടെയായിരുന്നു ആക്രമണം. വാര്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ കടന്ന അക്രമികള്‍ തുടരെ വെടിവയ്ക്കുകയായിരുന്നു. പോലീസും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആക്രമണം അവസാനിച്ചതായും ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ത്രൊണ്‍ടണ്‍ പോലീസ് അറിയിച്ചു. സ്റ്റോറിനുള്ളില്‍ നിന്ന് മുപ്പതോളം […]