ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേര്‍ മരിച്ചത്.
പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു.

