ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി

വ​ര്‍​ക്ക​ല:  ശ്രീ​നാ​രാ​യ​ണ മ​ന്ത്ര​ധ്വ​നി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​യ ശി​വ​ഗി​രി​യി​ല്‍ എണ്‍പത്തിയഞ്ചാമത് തീര്‍ത്ഥാടന മഹാമഹത്തിന് ശിവഗിരിയില്‍ തുടക്കമായി.    ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്ഠിച്ചതിന്‍റെ കനകജൂബിലിയുടെയും, കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയതിന്‍റെ നവതിയുടെയും നിറവിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം. രാവിലെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. 10ന് സമ്മേളനം മുഖ്യമന്ത്രി  പി​ണ​റാ​യി വി​ജ​യ​ന്‍  ഉദ്ഘാടനം ചെയ്യും.

സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. ശ്രി​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സ്വാ​മി വിശുദ്ധാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ന്‍​സ് രാ​ജ് ഗം​ഗാ​റാം അ​ഹി​ര്‍, ശ്രീ​ല​ങ്ക​ന്‍ സ്പീക്ക​ര്‍ കാ​രു ജ​യ​സൂ​ര്യ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. അ​സോഛം സ​ര്‍​വി​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ജേ​താ​വ് സു​രേ​ഷ്കു​മാ​റി​നെ​യും മി​ക​ച്ച ബാ​ല​ന​ട​നു​ള്ള ദേ​ശീ​യ അവാര്‍ഡ് ജേ​താ​വ് ആ​ദി​ഷ് പ്ര​വീ​ണി​നെ​യും ആ​ദ​രി​ക്കും. ശി​വ​ഗി​രി മ​ഠം ‘മൈ ​സ്​​റ്റാ​മ്പി’ന്‍റെ​യും ത​പാ​ല്‍ ക​വ​റി​ന്‍റെയും പ്ര​കാ​ശ​നം ചീ​ഫ് പോ​സ്​​റ്റ്​ മാ​സ്​​റ്റ​ര്‍ ജ​ന​റ​ല്‍ അ​ഞ്ജ​ലീ ആ​ന​ന്ദ് നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് വി​ദ്യാ​ഭ്യാ​സം, സം​ഘ​ട​ന എ​ന്നി​വ വി​ഷ​യ​മാ​കു​ന്ന സെ​മി​നാ​ര്‍ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ഇനി മൂന്ന് നാള്‍ നാടിന്‍റെ എല്ലാ വഴികളും മഞ്ഞ നദികളായി ഇവിടേക്ക് ഒഴുകിയെത്തും. തീര്‍ത്ഥാടക പ്രവാഹത്തില്‍ ശിവഗിരിക്കുന്നുകള്‍ മഞ്ഞപ്പട്ടണിയും. ഗുരുവിന്‍റെ വാക്കുകള്‍ സങ്കീര്‍ത്തനം പോലെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രതിദ്ധ്വനിക്കും. ഗുരുസന്നിധിയില്‍ പ്രണാമങ്ങളര്‍പ്പിച്ച്‌ തീര്‍ത്ഥാടക സഹസ്രങ്ങള്‍ കാതോര്‍ക്കും.

prp

Related posts

Leave a Reply

*