ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി

വ​ര്‍​ക്ക​ല:  ശ്രീ​നാ​രാ​യ​ണ മ​ന്ത്ര​ധ്വ​നി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​യ ശി​വ​ഗി​രി​യി​ല്‍ എണ്‍പത്തിയഞ്ചാമത് തീര്‍ത്ഥാടന മഹാമഹത്തിന് ശിവഗിരിയില്‍ തുടക്കമായി.    ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്ഠിച്ചതിന്‍റെ കനകജൂബിലിയുടെയും, കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയതിന്‍റെ നവതിയുടെയും നിറവിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം. രാവിലെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. 10ന് സമ്മേളനം മുഖ്യമന്ത്രി  പി​ണ​റാ​യി വി​ജ​യ​ന്‍  ഉദ്ഘാടനം ചെയ്യും. സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. ശ്രി​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സ്വാ​മി വിശുദ്ധാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. […]