മലയാള സിനിമാലോകത്ത് മറ്റൊരു പുനര്‍വിവാഹം കൂടി

നടി ദിവ്യ ഉണ്ണിക്ക് പിന്നാലെ മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യുഎസില്‍ ഡോക്ടറാണ് ഇദ്ദേഹം. മാതു തന്‍റെ ഫേസ്ബുക്കിലൂടെയാണ് വിവാഹകാര്യം അറിയിച്ചത്. ഒട്ടനവധി കഥാപാത്രങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മാതു. ബാലതാരമായി സിനിമയിലെത്തിയ മാതു മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രാധയെ ആരും മറന്നിട്ടുണ്ടാകില്ല. 2000 ല്‍ ഡോ. ജേക്കബിനെ വിവാഹം […]