റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഡല്‍ഹി: ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.

നിലവില്‍ ഐ.ആര്‍.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂ. ഓരോ പണമിടപാടുകള്‍ക്കും കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്ന രീതിയാണ് നിലവില്‍ ബാങ്കുകള്‍ നടപ്പാക്കുന്നത്.

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന 20 രൂപ സര്‍വീസ് ചാര്‍ജ് ഐ.ആര്‍.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു.

 

prp

Related posts

Leave a Reply

*