കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍റെ തോഴനായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി

വ്യത്യസ്തമായ  രൂപഭാവങ്ങളും അഭിനയ ശൈലിയും കൊണ്ട് നിവിന്‍ പോളി പ്രേക്ഷകരുടെ  മനസ്സില്‍ ഇടംനേടിയിരിക്കുകയാണ്.  നിവിനെ നായകനാക്കിയുള്ള  കായംകുളം കൊച്ചുണ്ണിയുടെ  ചിത്രീകരണം പുരോഗമിക്കുകയാണ്.

മലയാളത്തിന്‍റെ  സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ചിത്രത്തില്‍  ഒരു പ്രധാന കഥാപാത്രമായി  എത്തുന്നുണ്ടെന്നാണ്  വിവരം. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ  തങ്ങള്‍ എന്ന കഥാപാത്രത്തെയായിരിക്കും   അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് നായിക.

റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഗോകുലം മൂവിസിന്‍റെ  ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*