ലാലേട്ടനും നിവിന്‍ പോളിയും ഒന്നിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലര്‍ പുറത്ത്

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്‍റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്‍റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ […]

‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കര പക്കിയായി ലാലേട്ടന്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തെത്തി.   യുവ നടന്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വെള്ളിത്തിരയില്‍ ആദ്യമായാണ് നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്നത്.   സ്കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിന്‍ പോളിയുടെ കിടിലന്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന’ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ ഹിറ്റ്

നിവിന്‍ പോളിയും  തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. ‘യെലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനിയിക്കുന്നു. […]

വ്യത്യസ്ത ലുക്കില്‍ നിവിനും തൃഷയും; ‘ഹേയ് ജൂഡ്’ ട്രെയിലര്‍ പുറത്ത്

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കിയ  ഒരു മ്യൂസിക്കല്‍ റോമന്‍സ് ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്‍റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. […]

നിവിനും തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായികയായെത്തുന്നത്. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്.  ടൈറ്റില്‍ കഥാപാത്രമായ ജൂഡായി തന്നെയാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്‍റെതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. ക്രിസ്റ്റല്‍ എന്ന സുഹൃത്തായാണ് തൃഷ എത്തുന്നത്. തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷയുടെ ആദ്യ മലയാള […]

നിവിന്‍റെ നായികയാവാന്‍ തൃഷ; ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിവിന്‍ പോളി-ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി തൃഷ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നിവിന്‍ ഒരു വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി നിവിന്‍ എത്തുമ്പോള്‍ ക്രിസ്റ്റലായി തൃഷ വേഷമിടുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അജു വര്‍ഗീസ്, നീന കുറുപ്പ് എന്നിവര്‍ ചിത്രത്തില്‍ […]

ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നറുമായി ‘റിച്ചി’ ഡിസംബര്‍ 1ന് തിയേറ്ററിലേക്ക്

തമിഴ്-മലയാള സിനിമാലോകം ആകാഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രക്ഷിത് ഷെട്ടിയാണ്. വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും റിച്ചി. ചിത്രത്തിനായി നിവിന്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന്‍, അശോക് ശെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, […]

ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡില്‍ ‘സിങ്കം 3’

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത സംവിധായകന്‍ രോഹിത് ഷെട്ടിയാകും സിനിമ ഹിന്ദിയില്‍ ഒരുക്കുക. നായകനായി എത്തുക അജയ് ദേവ്ഗണ്‍ ആയിരിക്കും. മുന്‍പ് സൂര്യ നായകനായ ‘സിങ്ക’ത്തിന്‍റെ റീമേക്ക് ചെയ്യാനായിരുന്നു രോഹിത്തിന്‍റെ പദ്ധതി. ‘സിങ്കം 3’ എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇതേ പേരില്‍ ‘ആക്ഷന്‍ ഹീറോ ബിജു’വാകും ചെയ്യുക എന്നാണ് ബോളിവുഡില്‍ നിന്നുവരുന്ന പുതിയ വാര്‍ത്തകള്‍.  

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍റെ തോഴനായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി

വ്യത്യസ്തമായ  രൂപഭാവങ്ങളും അഭിനയ ശൈലിയും കൊണ്ട് നിവിന്‍ പോളി പ്രേക്ഷകരുടെ  മനസ്സില്‍ ഇടംനേടിയിരിക്കുകയാണ്.  നിവിനെ നായകനാക്കിയുള്ള  കായംകുളം കൊച്ചുണ്ണിയുടെ  ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിന്‍റെ  സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ചിത്രത്തില്‍  ഒരു പ്രധാന കഥാപാത്രമായി  എത്തുന്നുണ്ടെന്നാണ്  വിവരം. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ  തങ്ങള്‍ എന്ന കഥാപാത്രത്തെയായിരിക്കും   അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് നായിക. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഗോകുലം മൂവിസിന്‍റെ  ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റക്ഷിത്ത് ഷെട്ടി