തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന’ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ ഹിറ്റ്

നിവിന്‍ പോളിയും  തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. ‘യെലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനിയിക്കുന്നു.

ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. മ്യൂസിക്24*7 നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.  പശ്ചാത്തല സംഗീതം ഔസേപ്പച്ചന്‍.

അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മിച്ച ‘ഹേയ് ജൂഡ്’ ഫെബ്രുവരി 2ന് തീയേറ്ററുകളില്‍ എത്തും.

Related posts

Leave a Reply

*