ഇത് രജനിയുടെ വെറും സ്റ്റൈല്‍ പടമല്ല; ‘പേട്ട’യുടെ മാസ് ട്രെയിലര്‍ കാണാം- video

ആരാധകര്‍ക്ക്  ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ പുതിയ ചിത്രം ‘പേട്ട’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് കിടിലന്‍ ലുക്കിലാണ് എത്തുന്നത്.

രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം  നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട.  തൃഷയാണ് മറ്റൊരു നായിക.

കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും, മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. സണ്‍പിക്ചേര്‍സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ജനുവരിയില്‍ റിലീസ് ചെയ്യും.

Related posts

Leave a Reply

*