ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ മര്‍ദ്ദനം- VIDEO

തിരുവനന്തപുരം: ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മര്‍ദ്ദനം. കവടിയാറിലെ പ്രിന്‍റ് വേള്‍ഡ് കട ഉടമ സുരേഷിനാണ് മര്‍ദനമേറ്റത്.

ഒരു ലക്ഷം രൂപയുടെ കുടിശ്ശിക ഉളളതിനാല്‍ ഫ്ലക്‌സ് അടിച്ച്‌ നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് കടയുടമ പറഞ്ഞു. കടയില്‍ കയറി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇയാളെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.

എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ചെയ്തത്. അതേസമയം, ശരത്ചന്ദ്ര പ്രസാദിനെതിരെ കടയുടമ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Related posts

Leave a Reply

*