രജനികാന്തിന്‍റെ പേട്ട ഇന്‍റര്‍നെറ്റില്‍; എച്ച് ഡി പ്രിന്‍റ് പുറത്തുവിട്ടത് തമിഴ് റോക്കേഴ്‌സ്

ചെന്നൈ: കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. രണ്ട് മണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്‍റാണ് പ്രചരിക്കുന്നത്. ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്‍റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന്  കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇത് രജനിയുടെ വെറും സ്റ്റൈല്‍ പടമല്ല; ‘പേട്ട’യുടെ മാസ് ട്രെയിലര്‍ കാണാം- video

ആരാധകര്‍ക്ക്  ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ പുതിയ ചിത്രം ‘പേട്ട’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് കിടിലന്‍ ലുക്കിലാണ് എത്തുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം  നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട.  തൃഷയാണ് മറ്റൊരു നായിക. കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും, മലയാളത്തില്‍ നിന്ന് […]

വേറെ ലെവല്‍ ചിന്തകളാണ് സേതുപതിക്കെന്ന് രജനികാന്ത്; ഇദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി- VIDEO

ചെന്നൈ: വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് കണ്ടറിഞ്ഞുവെന്നു താരത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രജനിസാറിനൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. കുറച്ചു അഭിനയിച്ചു കഴിഞ്ഞാല്‍ പായ വിരിച്ച് കിടക്കാം എന്നാണ് ഞാന്‍ ആലോചിക്കുക. എന്നാല്‍ രജനി സര്‍, ഓരോ ഷോട്ടിനും ഡയറക്ടര്‍ സര്‍, ഞാന്‍ ഇങ്ങനെ […]

രജനീകാന്ത് ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ പുതിയ ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നേരത്തെ, സിമ്രാനും രജനീകാന്തും ഒന്നിച്ചുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. A sneak peek into the #MakingOfMaranaMass ! Get ready for #ThalaivarKuththu Today at 6pm!@rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @SimranbaggaOffc @Nawazuddin_S @SasikumarDir @trishtrashers @Lyricist_Vivek pic.twitter.com/TrTIPh2rhR — Sun Pictures (@sunpictures) December 3, 2018   […]