നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. ‘യെലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനിയിക്കുന്നു. […]
Tag: hey jude
വ്യത്യസ്ത ലുക്കില്‍ നിവിനും തൃഷയും; ‘ഹേയ് ജൂഡ്’ ട്രെയിലര്‍ പുറത്ത്
ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കിയ ഒരു മ്യൂസിക്കല്‍ റോമന്‍സ് ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്‍റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. […]
നിവിനും തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി
നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായികയായെത്തുന്നത്. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി തന്നെയാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്‍റെതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. ക്രിസ്റ്റല്‍ എന്ന സുഹൃത്തായാണ് തൃഷ എത്തുന്നത്. തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷയുടെ ആദ്യ മലയാള […]
നിവിന്‍റെ നായികയാവാന്‍ തൃഷ; ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിവിന്‍ പോളി-ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി തൃഷ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നിവിന്‍ ഒരു വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി നിവിന്‍ എത്തുമ്പോള്‍ ക്രിസ്റ്റലായി തൃഷ വേഷമിടുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അജു വര്‍ഗീസ്, നീന കുറുപ്പ് എന്നിവര്‍ ചിത്രത്തില്‍ […]




