വ്യത്യസ്ത ലുക്കില്‍ നിവിനും തൃഷയും; ‘ഹേയ് ജൂഡ്’ ട്രെയിലര്‍ പുറത്ത്

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കിയ  ഒരു മ്യൂസിക്കല്‍ റോമന്‍സ് ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്‍റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. മുമ്പ് ഇംഗ്ലീഷ്, ഇവിടെ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചത്. ശേഷമെത്തുന്ന ഹേയ് ജൂഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംഗീത സംവിധായകന്‍ ഓസേപ്പച്ചനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി എന്ന സിനിമയിലെ പാട്ട് കോപ്പിയടിച്ചാണ് ഹേയ് ജൂഡിന്റെ ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. എന്തായാലും കാത്തിരുന്നു      കാണാം.

Related posts

Leave a Reply

*