നിവിന്‍റെ നായികയാവാന്‍ തൃഷ; ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിവിന്‍ പോളി-ശ്യാമപ്രസാദ് ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി തൃഷ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നിവിന്‍ ഒരു വ്യത്യസ്ത ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി നിവിന്‍ എത്തുമ്പോള്‍ ക്രിസ്റ്റലായി തൃഷ വേഷമിടുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അജു വര്‍ഗീസ്, നീന കുറുപ്പ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഔസേപ്പച്ചന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിനായി ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഗോവ, മംഗലാപുരം, കൊച്ചി എന്നിവിടങ്ങളിലായായി ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ഹേയ് ജൂഡ്’ ക്രിസ്മസിന് തിയേറ്ററിലെത്തുമെന്നാണ് സൂചന.

prp

Related posts

Leave a Reply

*