താമരശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെയാണ് കക്കാടന്‍ പൊയിലില്‍വച്ച് താമരശ്ശേരി എസ്.ഐ സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 12-ാം തിയതിയാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിക്ക് ഇയാളുടെ വീട്ടില്‍ നിന്ന് ചായയും നല്‍കിയാണ് യാത്രയാക്കിയത്. ഇതിനു ശേഷം ഇയാള്‍ യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. വേറെ വീടു കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞിടത്തു വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ശാരീകമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

