ഗൗരിയുടെ മരണം; അധ്യാപികമാര്‍ക്ക് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതിയുടെ മൂന്‍കൂര്‍ ജാമ്യം.  17ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും 18,19,20 തീയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ മാസമാണ് ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ജീവനൊടുക്കിയത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു.

ആത്മഹത്യ ചെയ്ത ഗൗരിയോട് ഈ അധ്യാപികമാര്‍ കാണിച്ചത് ക്രൂരതയാണെന്ന് പ്രോസിക്യൂഷനും കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

prp

Related posts

Leave a Reply

*