മീ ടൂ ക്യാമ്പയിന് ഐക്യദാര്‍ഡ്യ മാര്‍ച്ചുമായി ഹോളിവുഡ്

ലോസ് ആഞ്ചല്‍സ്: ലൈംഗിക അതിക്രമത്തിനെതിരെ നടക്കുന്ന മീ ടൂ ക്യാമ്പയിന് ഐക്യദാര്‍ഡ്യ മാര്‍ച്ചുമായി ഹോളിവുഡ്. ലോസ് അഞ്ചല്‍സിലെ ഹോളിവുഡ് ബോളിവാഡ് തെരുവില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാര്‍ച്ചില്‍ പങ്കെടുത്തത്. പരാതി നല്‍കി വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച്‌ നടത്തിയത്. അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് ഇത് ലോകം ഏറ്റെടുക്കുകയായിരുന്നു.

 

prp

Related posts

Leave a Reply

*