വീടിന് തീപ്പിടിച്ച്‌ 7 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ദുബായ്: ഫുജൈറയില്‍ വീടിന് തീപ്പിടിച്ച്‌ ഒരു വീട്ടിലെ ഏഴ് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. റോള്‍ ദാനയില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചത്. ഇന്ന്‍  പുലര്‍ച്ചെയാണ് സംഭവം.

ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മാതാവാണ് തീപിടിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. രക്ഷാ സംഘം എത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

വിവരം അറിയാന്‍ വൈകിയതാണ് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. കനത്ത പുക ശ്വസിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. നാല് പെണ്‍കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടും. ഇതില്‍ ഇരട്ടക്കുട്ടികളുമുണ്ട്. ദിബ്ബ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഖബറടക്കി.

prp

Related posts

Leave a Reply

*