അതിശയിച്ച് മോഹന്‍ലാല്‍; ഗൗരവം വിടാതെ കുട്ടി ആരാധകന്‍- video

കൊച്ചി: ‘എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്‍റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്‍റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവന്‍ സെല്‍ഫിയുമായി […]

കായംകുളം കൊച്ചുണ്ണി ഓണത്തിനില്ല; മറ്റ് റിലീസുകളും മാറ്റി

കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ മാറ്റി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണിത് ബിഗ്‌ ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങള്‍ റിലീസ് നിശ്ചയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ നിവിന്‍ പോളിയാണ്. അതിഥി വേഷത്തില്‍ മോഹന്‍ലാലും ഉണ്ട്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്,അമല്‍ നീരദിന്‍റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, […]

ലാലേട്ടനും നിവിന്‍ പോളിയും ഒന്നിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലര്‍ പുറത്ത്

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്‍റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്‍റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ […]

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍റെ തോഴനായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി

വ്യത്യസ്തമായ  രൂപഭാവങ്ങളും അഭിനയ ശൈലിയും കൊണ്ട് നിവിന്‍ പോളി പ്രേക്ഷകരുടെ  മനസ്സില്‍ ഇടംനേടിയിരിക്കുകയാണ്.  നിവിനെ നായകനാക്കിയുള്ള  കായംകുളം കൊച്ചുണ്ണിയുടെ  ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിന്‍റെ  സ്വന്തം ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ചിത്രത്തില്‍  ഒരു പ്രധാന കഥാപാത്രമായി  എത്തുന്നുണ്ടെന്നാണ്  വിവരം. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ  തങ്ങള്‍ എന്ന കഥാപാത്രത്തെയായിരിക്കും   അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് നായിക. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഗോകുലം മൂവിസിന്‍റെ  ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.