”എന്‍റമ്മേടെ ജിമിക്കി കമ്മല്‍’’ ബിബിസി ഏറ്റെടുത്തു

ലണ്ടന്‍: ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്‍റെ  പുസ്തകം എന്ന ചിത്രത്തിലെ ‘എന്‍റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.  ഇപ്പോഴിതാ ആ ഗാനം സാക്ഷാല്‍ ബിബിസിയുടെ ശ്രദ്ധയിലും പെട്ടിരിക്കുകയാണ്.

എല്ലാവരെയും ഡാന്‍സ് ചെയ്യിക്കുന്ന ഈ മലയാളം പാട്ടിനെക്കുറിച്ചാണ് ബിബിസിയും പ്രത്യേക പരിപാടിയുമായി രംഗത്തെത്തിയത്. ഇതില്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനല്‍ അവതാരികയെയും കാണാം.

വിദേശരാജ്യങ്ങളിലെ മലയാളികളില്‍ മിക്കവരും ഈ ഗാനത്തെ ഡാന്‍ഡ് ചലഞ്ചായി ഏറ്റെടുത്തതോടെയാണ് വിദേശികളും ഇതിനനനുസരിച്ച് ചുവട് വയ്ക്കാന്‍ തുടങ്ങുകയും ഗാനം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തത്.  ഈ പാട്ടിന്‍റെ   ഒറിജിനല്‍  വീഡിയോ 20 മില്യണ്‍ പേര്‍ കണ്ടുവെന്നും ബിബിസി വെളിപ്പെടുത്തുന്നുണ്ട്.വിവിധ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുടെ പരിപാടികളിലും ജിമിക്കി കമ്മല്‍ തന്നെയാണ് ഇപ്പോള്‍ താരം.

 

prp

Related posts

Leave a Reply

*