കിടിലന്‍ ഓഫറുകളുമായി ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍

ന്യൂഡല്‍ഹി: പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 50 മുതല്‍ 80 ശതമാനം വരെ ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍. നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന  സെയില്‍ ഈമാസം 28 വരെ നീളും. എല്ലാവിധസാധനങ്ങളും    ഇവിടെ ലഭ്യമാകും.

ദീപാവലി വില്‍പ്പന എല്ലാ വര്‍ഷത്തേക്കാളും പൊടിപൊടിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി 75 ശതമാനം ബിസിനസ് വളര്‍ച്ചയാണ് സെപ്തംബര്‍-ഒക്ടോബര്‍   മാസത്തിലെ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.

ഐസിഐസി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ടും മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം സൂപ്പര്‍കാഷ് ഓഫറുമുണ്ട്. കൂടാതെ ഭാഗ്യശാലികള്‍ക്ക് തായ്ലന്‍റ് , ഗോവ എന്നിവിടങ്ങളിലേക്ക് യാത്ര, ആഭ്യന്ത വിമാന ടിക്കറ്റുകള്‍ക്ക് 850 രൂപ വിലക്കുറവ്, ആഭ്യന്തര ഹോട്ടലുകളില്‍ താമസസൗകര്യത്തിന് 750 രൂപ ഡിസ്ക്കൗണ്ട് എന്നിവയും ഷോപ്പ്ക്ലൂ ഒരുക്കിയിട്ടുണ്ട്.

 

 

prp

Leave a Reply

*