യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ച സംഭവം; യുവതികള്‍ കുറ്റക്കാരെന്ന് ദൃക്സാക്ഷി

കൊച്ചി : യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നും സംഭവം നടന്ന സമയത്ത്  ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും  വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു.

ഞങ്ങള്‍ വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെത്തുടര്‍ന്  യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തി.

കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്‍റെ പരാതി  സത്യമാണെന്നും, ഇതിനു പുറമേ നടുറോഡില്‍ ഷഫീക്കിന്‍റെ  മുണ്ടഴിച്ച്‌ അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയെന്നും ഷിനോജ് പറഞ്ഞു.

 

 

 

prp

Related posts

Leave a Reply

*