റെയില്‍വേയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് ജോലി നല്‍കും: പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ റെയില്‍വേ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷകളിലൂടെ 1,50,000 പേരെ റെയില്‍വേയിലേക്ക് നിയമിക്കും. തുടര്‍ന്ന് വരുന്ന മറ്റ് റിക്രൂട്ട്‌മെന്‍റ് പദ്ധതികളിലൂടെ 2,30,000 പേര്‍ക്കും ഇന്ത്യന്‍ റെയില്‍വേ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

2019 ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ആദ്യപടിയായി 1,31,328 ഒഴിവുളള തസ്തികകള്‍ നികത്തും. വരുന്ന റിക്രൂട്ട്‌മെന്‍റുകളില്‍ ഭരണഘടനയുടെ 103 മത് ഭേദഗതിയിലൂടെ നടപ്പാക്കിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള 10 ശതമാനം സംവരണം കൂടി പരിഗണിച്ചാകും നിയമന നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുക.

അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 1,00,000 ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവുകളിലേക്കും നിയമനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

prp

Related posts

Leave a Reply

*