തകര്‍പ്പന്‍ ദീപാവലി ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

    വമ്പിച്ച   ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഓഫര്‍.  വീട്ടുപകരണങ്ങള്‍ക്കും ടിവിക്കും 70 ശതമാനത്തോളം ഇളവ് ലഭിക്കുമെന്നാണ് ഫ്ലിപ്കാര്‍ട്ട്  അറിയിച്ചത്. കൂടാതെ കാഷ്ബാക്ക് ഓഫറും നല്‍കും.

ഫോണ്‍ ഉപയോഗിച്ച്‌ പണം അടക്കുന്നവര്‍ക്കു 20 ശതമാനവും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും.

എക്സ്ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന മോഡലിനു കൂടുതല്‍ ഇളവ് നല്‍കുമെന്ന് കമ്പനി   അറിയിച്ചു. ലെനോവോ കെ8 പ്ലസ്, ഷവോമി റെഡ്മി നോട്ട് 4, ഷവോമി റെഡ്മി 4എ , മോട്ടോ സി പ്ലസ്, മോട്ടോ ഇ4 പ്ലസ്, സാംസങ് ജെ7 എന്നിവ വലിയ ഡിസ്കൗണ്ടില്‍ ലഭിക്കും.

ഇതിനു പുറമെ തിരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 80 ശതമാനത്തോളം ഇളവും ഫ്ലിപ്കാര്‍ട്ട് നല്‍കും.

prp

Related posts

Leave a Reply

*