ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്; വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം

ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ഷോപ്പിങ് ഡേ സെയിലിന്‍റെ ഭാഗമായി മോട്ടോറോള വണ്‍ പവര്‍ സ്മാര്‍ട്‌ഫോണിന് 1000 രൂപയുടെ ഡിസ്‌കൗണ്ട്. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് 14,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാകുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

6.2 ഇഞ്ച് ഫുള്‍ എച്ച്‌ഡി മാക്സ് വിഷന്‍ ഡിസ്പ്ലേ, 5,000 എംഎഎച്ച്‌ ബാറ്ററി, 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്‍റെ സവിശേഷതകള്‍. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്‍റെ പുറകു വശത്ത് ഫിംഗര്‍പ്രിന്‍റ് സ്‌കാനറും ഉണ്ട്.

prp

Related posts

Leave a Reply

*