ക്രിസ്മസ് ആഘോഷം; വന്‍ വിലക്കുറവുമായി സപ്ലൈകോ മേള

കൊച്ചി: ക്രിസ്മസ് ആഘോഷം ഗംഭീരമാക്കാന്‍ മിതമായ വിലയില്‍ അവശ്യസാധനങ്ങളുമായി മറൈന്‍ഡ്രൈവില്‍ സപ്ലൈകോയുടെ ക്രിസ്മസ് മേള ഒരുങ്ങി. കഴിഞ്ഞദിവസം ആരംഭിച്ച ക്രിസ്മസ് ചന്തയില്‍ വലിയ വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.

24 വരെയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ ആറു വരെയാണ് പ്രവര്‍ത്തന സമയം. ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറിച്ചന്തയും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ഏത്തക്കായ, ഏത്തപ്പഴം എന്നിവയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. മറ്റു പച്ചക്കറികള്‍ക്ക് പുറത്തെ വിലയേക്കാള്‍ പത്ത് ശതമാനം വിലക്കിഴിവും ലഭിക്കും.

prp

Related posts

Leave a Reply

*