ജിയോ പിന്നേയും ഞെട്ടിക്കുന്നു!! 4ജി ഫോണ്‍ സൗജന്യം!!

മുംബൈ:ജിയോ എന്തു സമ്മാനം നല്‍കുമെന്നറിയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയിതാ എത്തി. ജിയോയുടെ 4ജി ഫോണ്‍ സൗജന്യം!! മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്‌. ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന് കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ 22 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ ഫോണില്‍, #5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. ഓഗസ്റ്റ് 15 മുതല്‍ […]

ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിനും ഒരുങ്ങി റിലയന്‍സ് ജിയോ!

മുംബൈ: ടെലികോം രംഗത്ത് നടത്തിയ വിപ്ലവം കെട്ടടങ്ങും മുന്‍പേ ബ്രോഡ്ബാന്‍ഡ് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെല്‍ക്കം ഓഫര്‍ നല്‍കി സേവനം പരമാവധി ഉപഭോക്താക്കളിലേക്ക് അതിവേഗം എത്തിക്കാനാണ് റിലയന്‍സിന്‍റെ ഈ നീക്കം. പ്രതിമാസം 100 ജിബി ഡാറ്റ സൗജന്യമായി നല്‍കിയാണ് ജിയോ തുടങ്ങാനിരിക്കുന്നത്. ഒരു സെക്കന്‍റില്‍ 100 എംബി ഡൗണ്‍ലോഡ് വേഗത ജിയോ ഫൈബറിനുണ്ട്. ജൂണില്‍ സേവനം ആരംഭിക്കാനിരിക്കുന്ന ജിയോ 4,500 രൂപയുടെ റീഫണ്ട് പ്ലാന്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നറിയുന്നു. രാജ്യത്തെ […]