1500 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാന്‍ ജിയോ

1500 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുകയാണ്. മൂന്നു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ ഓഫറുകള്‍ തീരുന്നതിനനുസരിച്ച് പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 2000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം മൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ജിയോ വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്.

prp

Related posts

Leave a Reply

*