മോദിക്ക് യുഎസ് സന്ദർശനത്തിനായി ട്രംപിന്‍റെ ക്ഷണം; മോദി തിരിച്ചും ക്ഷണിച്ചു

ഇന്നലെ രാത്രി 11.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെലഫോണില്‍ സംസാരിച്ചു. പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപ് വിളിക്കുന്ന അ‍ഞ്ചാമത്തെ രാഷ്ട്രത്തലവനാണ് മോദി. നേരത്തെ കാനഡ, ഇസ്രായേല്‍, മെക്സിക്കോ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു. യുഎസിന്‍റെ യഥാർഥ സുഹൃത്താണ് ഇന്ത്യയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപ് മോദിയെ യുഎസ് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു. തിരിച്ച് ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

prp

Related posts

Leave a Reply

*