മതിയായ രേഖകള്‍ കൈവശമില്ലാത്ത യുഎസിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. മൂന്നു ലക്ഷത്തോളം ഇന്ത്യൻ വംശജരെ ഇത് പ്രതികൂലമായി ബാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമങ്ങളുടെ പരിധി വിപുലമാക്കുന്നതാണു പുതിയ വ്യവസ്ഥകൾ. നിയമം ലംഘിച്ചതായി സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ ആഭ്യന്തര സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അറസ്റ്റ് നടന്നാലുടൻ സ്വരാജ്യത്തേക്കു മടക്കി അയയ്ക്കണം. പുറത്താക്കിയാൽ രണ്ടുവർഷത്തേക്ക് അമേരിക്കയിലേക്ക് ഇവർക്കു തിരികെ വരാനുമാകില്ല. കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാൻ 10,000 പുതിയ ഉദ്യോഗസ്ഥരെയാണ് ആഭ്യന്തരവകുപ്പ് നിയമിക്കാൻ പോകുന്നത്.


