പട്ടിക സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച; പൊലീസ് മെഡല്‍പട്ടികയില്‍ കേരളമില്ല

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍പട്ടികയില്‍ കേരളമില്ല. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിലും സേനയിലും തര്‍ക്കം രൂക്ഷമാവുകയാണ്. സംസ്ഥാനത്തിന്‍റെ ശുപാര്‍ശ ലഭിച്ചില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സംസ്ഥാനം ഡിസംബര്‍ 30ന് 23 പേരുകള്‍ കേന്ദ്രത്തിന് ഓണ്‍ ലൈന്‍ വഴി കൈമാറിയിട്ടുണ്ടെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനം അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.

prp

Leave a Reply

*