ന്യൂഡല്‍ഹി: 67-)൦ റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. പരേഡ് നടക്കുന്ന രാജ്‍പഥില്‍ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് ദില്ലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു എ ഇ ഉപസര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. പത്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.


