രാജ്യത്തെ നിരത്തുകളിലോടുന്ന 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന് ജി ഐ സി

രാജ്യത്തെ നിരത്തുകളിലോടുന്ന 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍.  മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളുമാണ് ഇവയില്‍ ഏറ്റവും കൂടുതല്‍. 2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 19 കോടി രജിസ്ട്രേഡ് വാഹനങ്ങളില്‍ 8.26 കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ഉള്ളതെന്ന് ജിഐസി സെക്രട്ടറി ജനറല്‍ ആര്‍ ചന്ദ്രശേഖരന്‍ പറയുന്നു. വാഹനാപകടങ്ങള്‍ ഏറുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വളരെ ജാഗ്രത ആവശ്യമാണെന്നാണ് ജിഐസി വ്യക്തമാക്കുന്നത്.

prp

Leave a Reply

*