സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ള കെഎസ്ആർടിസിയുടെ പ്രീപെയ്ഡ് കാർഡുകൾ ഇന്നു പുറത്തിറക്കും. ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെയുള്ള കാർഡുകൾ അൺലിമിറ്റഡ് യാത്ര സേവനമാണ് നല്‍കുന്നത്. കാർഡുകൾക്ക് ഒരു മാസമാണ് കാലാവധി. കെഎസ്ആർടിസി ഡിപ്പോകളിലെ കാഷ്കൗണ്ടറിൽ നിന്നും കാർഡുകൾ വാങ്ങാം. കാർഡിന്‍റെയും വനിതകൾക്കായുള്ള പിങ്ക് ബസുകളുടേയും ഉദ്ഘാടനം ഇന്ന്‍ വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.


