ഒബാമ ഒപ്പുവച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറുന്നു

മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) വ്യാപാര കരാറില്‍ നിന്ന് യുഎസ് പിന്‍മാറുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തന്നെ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസിനും കാനഡയ്ക്കും പുറമെ ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ടിപിപി കരാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണങ്ങളും വ്യാപാര ബന്ധവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതായിരുന്നു ഈ കരാര്‍. അതേസമയം, യുഎസിന്‍റെ പിന്‍മാറ്റം ഗുണം ചെയ്യുന്നത് ചൈനയ്ക്കാണ്. ഇതുവഴി ആ മേഖലയിലെ വന്‍ സാമ്പത്തിക ശക്തിയായി ചൈനയ്ക്ക് ഉയരാനാകുമെന്നാണ് പ്രതീക്ഷ.

prp

Related posts

Leave a Reply

*