ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ
ഇന്ത്യയുടെ അറുപത്തിയെട്ടാം റിപബ്ലിക് ദിനമാഘോഷത്തോട് അനുബന്ധിച്ച് ത്രിവര്‍ണമണിഞ്ഞു. ഇന്നലെയും റിപ്പബ്ലിക് ദിനമായ ഇന്നും ബുര്‍ജ് ഖലീഫ ത്രിവര്‍ണ നിറത്തിലാണ് കാണുന്നത്. വൈകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളിലാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇഡി വെളിച്ചമുപയോഗിച്ച് കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുക. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്‍റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണമണിയുന്നത് ഇതാദ്യമായാണ്.



