നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് ഗുണകരമാകുമെന്ന് രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിയെയും ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കത്തേയും പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രണബ് മുഖർജി ഈ കാര്യവും പറഞ്ഞത്. രാജ്യത്തിനായി ജീവൻ ത്യജിച്ച ധീര ജവാൻമാർക്ക് രാഷ്ട്രപതി ആദരാ‍ഞ്ജലി അർപ്പിച്ചു. രാജ്യത്തെ എല്ലാ പൗരൻമാർക്കും അദ്ദേഹം റിപ്പബ്ലിക് ദിനാശംസകൾ നേരുകയും ചെയ്തു.

prp

Leave a Reply

*