രാജ്യം 68-)൦ റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

രാജ്യം ഇന്ന് അറുപത്തിഎട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ്  മുഖ്യാതിഥി. സംസ്ഥാനത്തും ആഘോഷങ്ങള്‍ നടന്നു. രാവിലെ 8.30ന് തിരുവനന്തപുരത്ത് നടന്ന ആഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പി. സാദാശിവം പതാക ഉയര്‍ത്തി. വിവിധ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ നടന്നു.

ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ആറു പേർക്ക് ഇത്തവണ പത്മശ്രീ പുരസ്കാരം നൽകും. ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷ്, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കർണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയ മലയാളികൾ. യേശുദാസ് ഉൾപ്പെടെ ഏഴു പേർക്കാണ് ഇത്തവണ പത്മവിഭൂഷൺ പുരസ്കാരം സമ്മാനിക്കുക.  ഏഴു പേർക്ക് പത്മഭൂഷൺ പുരസ്കാരവും 75 പേർക്ക് പത്മശ്രീ പുരസ്കാരവും നൽകും. ഗായകൻ കൈലാഷ് ഖേർ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി, ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു, റിയോ ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

prp

Related posts

Leave a Reply

*