ലിപ്സ്റ്റിക്ക് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്!

ഫാഷന്‍ ലോകത്ത് ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ലിപ്സ്റ്റിക്കുകള്‍.സ്ഥിരമായി ഉപയോഗിക്കുന്നവരും, ഫംഗ്ഷനുകള്‍ക്കായി ഉപയോഗിക്കുന്നവരും ലിപ്സ്റ്റിക്ക് ഇടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പല നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ നിറം തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതെ പോലെ ഡാര്‍ക്ക് ഷേഡുകള്‍ അണിയാന്‍ ഉദ്ദേശിക്കുന്നവര്‍ ഐ മേക്കപ്പും മറ്റു മേക്കപ്പുകളുമെല്ലാം ലൈറ്റായി ചെയ്യാന്‍ ശ്രദ്ധിക്കണം.

ഡാര്‍ക്ക് ഷേഡുകള്‍ അണിയാന്‍ ഉദ്ദേശിക്കുന്നവര്‍ ഐ മേക്കപ്പും മറ്റു മേക്കപ്പുകളുമെല്ലാം ലൈറ്റായി ചെയ്യാന്‍ ശ്രദ്ധിക്കണം.

ചുണ്ട് വൃത്തിയാക്കുക

ലിപ്സ്റ്റിക്ക് ഇടുന്നതിന് മുമ്പ്, മൃത കോശങ്ങളെ നീക്കി ചുണ്ട് മൃദുലമാക്കുന്നത് ഉചിതമായിരിക്കും. ഇതിനായി ടൂത്ത് ബ്രഷ് കൊണ്ട് ചുണ്ടില്‍ കുറച്ച് സെക്കണ്ടുകളില്‍ തുടക്കുകയോ, ടൗവല്‍ കൊണ്ട് മൃദുവായി തുടക്കുകയോ ചെയ്യാം. അല്‍പം പഞ്ചസാരയും വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു ലിപ് സ്ക്രബ് ഉണ്ടാക്കി ചുണ്ടില്‍ പുരട്ടി കുറച്ച് സമയം കഴിഞ്ഞ് തുടച്ചുമാറ്റുന്നതാണ് ഏറ്റവും ഉത്തമം.

 

ലിപ് ബാം കൊണ്ട് ചുണ്ടിനെ മോയ്സചറൈസ് ചെയ്യാം

 

ചുണ്ടില്‍ ലിപ് ബാം പുരട്ടി അല്‍പ സമയം കഴിഞ്ഞ് ബാക്കിയുള്ള സ്റ്റെപ്പുകള്‍ തുടങ്ങാം. ഇത് ചുണ്ട് സ്മൂത്ത്‌ ആക്കാന്‍ സഹായിക്കുന്നു.

 

വേണമെങ്കില്‍ ലിപ് ബാം തുടച്ചു നീക്കാം

 

ചുണ്ടില്‍ കൂടുതല്‍ എണ്ണമയം തോന്നുന്നുണ്ടെങ്കില്‍ ഒരു കോട്ടണ്‍ ബഡോ, ടിഷ്യുവോ  ഉപയോഗിച്ച് അവ തുടച്ച് നീക്കം ചെയ്യാം.

 

 

മുഖത്ത് ഉപയോഗിക്കുന്ന ഫൌണ്ടേഷനുമായി ചുണ്ടിനെ ഉത്തമമായി യോജിപ്പിക്കാം

 

ഒരു മേക്ക്അപ്പ് സ്പോഞ്ച് കൊണ്ട് മുഖത്ത് ഉപയോഗിച്ചിരിക്കുന്ന, പ്രത്യേകിച്ച് കവിളുകളില്‍ നല്‍കിയിരിക്കുന ഫൌണ്ടേഷന്‍ നിറം ചുണ്ടിലും ഒപ്പുക. ചിരിച്ച് കൊണ്ട് വേണം ഇത് ചെയ്യാന്‍, ചുണ്ടിലെ ക്രാക്കുകള്‍ നികത്താന്‍ ഇത് സഹായിക്കും.

 

ചേരുന്ന ലിപ് ലൈനര്‍ തിരഞ്ഞെടുക്കാം

ലിപ് ലൈനര്‍ വളരെ പ്രധാനമാണ്. ഇത് ലിപ്സ്റ്റിക്ക് ദീര്‍ഘ നേരം നന്നായി ഇരിക്കാന്‍ സഹായിക്കും. വളരെ ഡാര്‍ക്ക്‌ ആയിട്ടുള്ള ലിപ്സ്റ്റിക്ക് ആണ് ഇടുന്നതെങ്കില്‍, അതിനേക്കാള്‍ ഡാര്‍ക്കറായ ലിപ് ലൈനര്‍ തിരഞ്ഞെടുക്കുക.

 

ലിപ് ലൈനര്‍ ചുണ്ടില്‍ പുരട്ടുക

ലിപ് ലൈനര്‍ ഇടുന്ന രീതി അനുസരിച്ചാണ് ചുണ്ടുകളുടെ ഭംഗി കിടക്കുന്നത്. ഇത് ചുണ്ടുകളെ ചെറുതായും, വലുതായും, വീതിയുള്ളതുമായുള്ള ലുക്ക് തരും. ആദ്യം തന്നെ ചുണ്ടിനെ ഔട്ട്‌ലൈന്‍ ചെയുക അതിന് ശേഷം മുഴുവനുമായി  ലിപ് ലൈനര്‍ ചുണ്ടില്‍ പുരട്ടാം.

 

ലിപ്സ്റ്റിക്ക് ഇടാം

ചുണ്ടിന്‍റെ നടുവില്‍ നിന്ന് പുറത്തേക്ക് ലിപ്സ്റ്റിക് പുരട്ടാം. ലിപ്സ്റ്റിക്ക് നേരിട്ടോ അതോ ലിപ് ബ്രഷ് ഉപയോഗിച്ചോ പുരട്ടാം. കൂടുതല്‍ നിറം വേണമെങ്കില്‍ രണ്ട് കോട്ടായി ലിപ്സ്റ്റിക് അണിയാം.

 

 

വേണമെങ്കില്‍,

   കണ്‍സീലര്‍ ഉപയോഗിച്ച് ചുണ്ടിന്‍റെ പുറത്ത് ഷേപ്പ് ചെയ്തെടുക്കാം. വൈറ്റ്/ഐവറി പെന്‍സില്‍ ഉപയോഗിച്ച് ലിപ്പിന് പുറത്ത് പുരട്ടുന്നത് ചുണ്ടിന്‍റെ സ്വാഭാവിക ഷേപ്പ് പുറത്തു കാട്ടാന്‍ സഹായിക്കും. കൂടുതല്‍ തിളക്കം തോന്നിക്കണമെങ്കില്‍ ചുണ്ടില്‍ ലിപ് ഗ്ലോസറും പുരട്ടാം.

 

prp

Leave a Reply

*