ബിജെപി പുകയുന്നു; പാര്‍ട്ടിയില്‍ ചേരാന്‍ 1 കോടി രൂപ വാഗ്ദാനം ചെയ്തതായി നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും  അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഒരു കോടി രൂപയാണ് ബിജെപിയിലേക്ക് ചേരാന്‍  വാഗ്ദാനം ചെയ്തിരുന്നതെന്നും ബാക്കി 90 ലക്ഷംരൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയാകാനാണ് സാധ്യത.

prp

Related posts

Leave a Reply

*