ലോക റെക്കോഡ് ലക്ഷ്യമിട്ട് ജെല്ലിക്കെട്ട്; പുതുക്കോട്ടയില്‍ 2 പേര്‍ മരിച്ചു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്.  ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം. മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫഌഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച്‌ ഇത്തവണ 424 മത്സരാര്‍ത്ഥികളും 1354 കാളകളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം […]

വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം; കാമുകിക്കൊപ്പമിരുന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിയെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: രാജ്യത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിമിഴ് വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായി തന്‍റെ കോളെജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട […]

തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം

ചെന്നൈ: ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം. നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഹോട്ടലുകളില്‍ ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഡൈനിങ് ടേബിളില്‍ വിരിക്കുന്ന ഷീറ്റ്, സ്‌ട്രോ, പ്ലാസ്റ്റിക് കൊടി എന്നുതുടങ്ങി പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കും വരെ നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ 5000 രൂപവരെ പിഴ അടയ്‌ക്കേണ്ടിവരും. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ചു. നിരോധനം […]

സ്ത്രീകള്‍ പ്രവേശിച്ചാല്‍ പവിത്രത നഷ്ടപ്പെടുമെങ്കില്‍ അത് അമ്പലമല്ല; വിവാദ പ്രസംഗവുമായി തമിഴ് നേതാവ്

തമിഴ്നാട്: ശബരിമല വിഷയത്തില്‍ തമിഴ് നേതാക്കളും പ്രതികരിച്ചു തുടങ്ങി. സംവിധായകനും, രാഷ്ട്രിയ നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായ സീമാന്‍റെ  പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വിധി പറഞ്ഞ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ബി ജെ പി സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതും ഇതേ ബി ജെ പി അടങ്ങുന്ന സംഘപരിവാര്‍ കക്ഷികളാണെന്ന് സീമാന്‍ പറഞ്ഞു. ശബരിമലയിലെ പ്രതിഷേധക്കാര്‍ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് […]

ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

തമിഴ്നാട്: കഴിഞ്ഞ ദിവസം തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ഗജ ചുഴലിക്കാറ്റ് ഒട്ടേറെ പേരുടെ ജീവനുകളെടുത്തു. നിരവധി നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും രംഗത്തെത്തുകയാണ്. നടന്‍ സേതുപതി സഹായവുമായി എത്തിയിട്ടുണ്ട്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. ഗജ ആഞ്ഞടിച്ച തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 […]

ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി:​ ര​ജ​നീ​കാ​ന്ത്

തമിഴ്നാട്: ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണെ​ന്ന്​ വ്യക്തമാക്കി​ ര​ജ​നീ​കാ​ന്ത്. ഇതാദ്യമായാണ് ബിജെപിക്കെതിരെ രജനികാന്ത് തുറന്ന പ്രസ്താവന നടത്തുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് മുതല്‍ രജനികാന്ത് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ജ​നീ​കാ​ന്ത്. ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ വി​ശാ​ല സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. ഇ​ത്ര​യും അ​പ​ക​ടം പി​ടി​ച്ച പാ​ര്‍​ട്ടി​യാ​ണോ ബി.​ജെ.​പി​യെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ അ​വ​ര്‍ സം​ഘ​ടി​ക്കു​ന്ന​തെ​ന്നും അ​പ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും അ​ത്​ അ​ങ്ങ​നെ​ത്ത​ന്നെ​യാ​വു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബി.​ജെ.​പി​ക്കെ​തി​രാ​യ ഇൗ ​പ്ര​സ്​​താ​വ​ന ത​മി​ഴ​ക രാ​ഷ്​​ട്രീ​യ​ത്തി​ല്‍ ചര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

ഭാര്യയുടെ തലയറുത്ത് രാത്രി മുഴുവന്‍ മൃതദേഹത്തിനു കാവലിരുന്ന യുവാവ് പോലീസില്‍ കീഴടങ്ങി

തമിഴ്നാട്: തീര്‍ത്ഥയാത്രയ്ക്കിടെ നവവരന്‍ ഭാര്യയുടെ തലയറുത്തു, രാത്രി മുഴുവന്‍ തെരുവില്‍ മൃതദേഹത്തിനു കാവലിരുന്നു. തിരുനെല്‍വേലി പാളയംകോട്ടയില്‍ മുരുകേശന്‍റെ മകള്‍ വേലമ്മാള്‍ (21) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി താഴയൂത്ത് തെങ്കലം പുതൂര്‍ തെക്ക് സ്ട്രീറ്റിലെ ബാലഗുരു (27) പോലീസില്‍ കീഴടങ്ങി. പാളയംകോട്ട സെന്‍ട്രല്‍ ജയിലിലെ വാര്‍ഡറാണ് ബാലഗുരു. വേലമ്മാള്‍ നഴ്‌സും. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങളായി. വേലമ്മാളില്‍നിന്ന് അകലാന്‍ ബാലഗുരു ശ്രമിച്ചു. പക്ഷേ, വേലമ്മാളിന്‍റെ ബന്ധുക്കള്‍ വിട്ടില്ല. അങ്ങനെയാണ് അവരുടെ കല്യാണം നടന്നത്. മേയ് 31ന് കുറുക്കുന്തുറ […]

ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില

തമിഴ്നാട്: വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ കൂടി. കൊടുംചൂടില്‍ ആശ്വാസമായി പഴവര്‍ഗ-ശീതള പാനീയ വിപണിയും സജീവമായി. വിവിധ കമ്പനികളുടെ ശീതള പാനിയങ്ങളും പരമ്പരാഗത പാനിയങ്ങളും വേനല്‍ക്കാലത്ത് സജീവമാണെങ്കിലും ഏറ്റവുമധികം വില്‍ക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്. എന്നാല്‍ ഉല്‍പാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ചെറുനാരങ്ങാ വില പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിനു മുമ്പ് കിലോ 50രൂപയായിരുന്ന വില 120 മുതല്‍ 140 രൂപ വരെയെത്തി. സംസ്ഥാനത്ത് ചെറുനാരങ്ങാ ഉല്‍പാദനം വിരളമാണ്. സംസ്ഥാനത്തെ വ്യാപാരികള്‍ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്. തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി […]

കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.  താരത്തിന്‍റെ തമിഴ്നാട് പര്യടനവും നാളെ തന്നെയാണ് ആരംഭിക്കുന്നത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്പന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് കമല്‍ മധുരയിലെത്തും. തമിഴ്നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ […]

തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

പുതുകോട്ടൈ: പൊങ്കലിനോടനുബന്ധിച്ച്‌ നടന്ന തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പുതകോട്ടെ സ്വദേശി എസ് ചിന്നതമ്പിയാണ് മരിച്ചത്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും തീറ്റ മത്സരം നടത്താറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മുളക്, പാവയ്ക്ക എന്നിവയായിരുന്നു തീറ്റ മത്സരത്തിന്. പക്ഷേ മത്സരാര്‍ത്ഥികള്‍ കുറഞ്ഞു വരുന്നതിനാല്‍ ഇത്തവണ ഇഡലിയാക്കുകയായിരുന്നു. 3 മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ ഏറ്റവും കൂടുല്‍ ഇഡലി കഴിക്കുന്നയാള്‍ വിജയിയാകുമെന്നതായിരുന്നു നിയമം. പാചക തൊഴിലാളിയായ ചിന്നതമ്പി പന്ത്രണ്ടോളം ഇഡലി കഴിച്ചിരുന്നു. വെള്ളം കുടിക്കാതിരുന്നതിനാലും വേഗം കൂടിയതിനാലും പെട്ടെന്ന് […]